തലശേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരേ ബോംബേറ്

Update: 2022-06-15 06:56 GMT

തലശേരി: മൂഴിക്കര കോപ്പാലത്തിനടുത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. കോടിയേരി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം പി എം കനകരാജിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ന്യൂമാഹി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.ആക്രമണം നടക്കുമ്പോള്‍ കനകരാജ് വീട്ടിലുണ്ടായിരുന്നില്ല. അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ജനലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.