തളിപ്പറമ്പില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും പീരങ്കി കണ്ടെത്തി

Update: 2022-08-10 09:41 GMT

കണ്ണൂര്‍: തളിപ്പറമ്പ് ചിറവക്കിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും പീരങ്കി കണ്ടെത്തി. ഇന്ന് രാവിലെ പറമ്പ് ശുചീകരിക്കുന്നതിനിടേയാണ് പീരങ്കി കണ്ടെത്തിയത്. തുടര്‍ന്ന് പുരാവസ്തുവകുപ്പിനെ വിവരം അറിയിച്ചു.

കോഴിക്കോട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ വന്ന് പരിശോധന നടത്തിയാല്‍ മാത്രമെ കണ്ടെടുത്ത പീരങ്കിയുടെ കാലപ്പഴക്കം നിര്‍ണയിക്കാനാകൂ. ടിപ്പുവിന്റെ പടയോട്ടം നടന്ന സ്ഥലമാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ പറയുന്ന പ്രദേശമാണിത്. രണ്ടുവര്‍ഷം മുന്‍പ് തലശേരിയില്‍ പീരങ്കിയില്‍ ഉപയോഗിക്കുന്ന ഉണ്ടകള്‍ കണ്ടെത്തിയിരുന്നു.

Similar News