പെരുമ്പാവൂരില്‍ അതിഥി തൊഴിലാളി ടണലില്‍ കുടുങ്ങി മരിച്ചു

Update: 2025-10-22 10:11 GMT

എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളി ടണലില്‍ കുടുങ്ങി മരിച്ചു. പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ റൈസ്‌കോ കമ്പനിയിലാണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷന്‍ എന്നയാളാണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് രവി കിഷന്‍ ഇവിടെയെത്തിയത്. ചാരം പുറന്തള്ളുന്നതിനുള്ള വി ആകൃതിയില്‍ നിര്‍മിച്ച ടണലിലേക്ക് രവി കിഷന്‍ കാല്‍വഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ രവി കിഷനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും ഇയാള്‍ മരണപ്പെട്ടിരുന്നു.