മകരസംക്രമക്കാവടി മഹോത്സവവും തിരുവുത്സവവും

തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ മകരസംക്രമക്കാവടി മഹോത്സവം 14ന് നടക്കും.

Update: 2019-01-09 18:50 GMT

ചെങ്ങന്നൂര്‍: തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ മകരസംക്രമക്കാവടി മഹോത്സവം 14ന് നടക്കും. വെളുപ്പിനെ 6ന് മഹാഗണപതി ഹോമം 7 ന് എതിരേല്‍പ് 9.15 ന് കാവടി വരവ് പേരിശേരി പഴയാറ്റില്‍ ദേവീക്ഷേത്രത്തില്‍ നിന്നും തുടങ്ങി തൃപ്പുലിയൂര്‍ ക്ഷേത്രത്തിലേയ്ക്ക്. 10.30ന് തൃപ്പുലിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും കാവടി എതിരേല്‍പ്പ് 12.30ന് കാവടി അഭിഷേകം. തന്ത്രി അഗ്‌നി ശര്‍മ്മന്‍ വാസുദേവഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും.വൈകിട്ട് 4.30ന് വേലയും വിളക്കം.രാത്രി 8 മുതല്‍ സിനീ വിഷ്വല്‍ ഡ്രാമയും ഉണ്ടാകും.

26ന് തിരുവുത്സവത്തിന് തുടക്കമാകും. വൈകിട്ട് 7.30നും 8 നും മദ്ധ്യേ കൊടിയേറ്റ് തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നി ശര്‍മ്മന്‍ വാസുദേവഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. 27 മുതല്‍ ആറാട്ട് ദിവസമായ ഫെബ്രുവരി 4 വരെ ഉത്സവം സംബന്ധിച്ച ചടങ്ങുകളായ സേവ, കാഴ്ചശ്രീബലി, അന്‍പൊലി എഴുന്നെള്ളിപ്പ്, എന്നിവയും കലാപരിപാടികളായ സംഗീതസദസ്, ഓട്ടന്‍തുള്ളല്‍, നൃത്തനൃത്യങ്ങള്‍, മേജര്‍സെറ്റ് കഥകളി, ലയ വാദ്യസുധ, ചാക്യാര്‍കൂത്ത്, ഗാനമേള എന്നിവയും നടക്കും.

പള്ളിവേട്ട ദിവസമായ ഫെബ്രുവരി 3ന് വൈകിട്ട് നാലു മുതല്‍ പകല്‍പ്പൂരം നടക്കും. ഗജരാജ വൈഡൂര്യം മംഗലാംകുന്ന് അയ്യപ്പന്‍ തൃപ്പുലിയൂരപ്പന്റെ പൊന്‍ തിടമ്പേറ്റും. മധ്യ തിരുവിതാംകൂറിലെ പ്രശസ്ത ഗജവീരരായ ഓമല്ലൂര്‍ മണികണ്ഠന്‍, വേമ്പനാട് അര്‍ജുന്‍, പെരിങ്ങിലിപ്പുറം അപ്പു, ചൂരൂര് മഠീരാജശേഖരന്‍, ആനപ്രമ്പാല്‍ വിഗ്‌നേശ്വരന്‍ തുടങ്ങിയ ആനകള്‍ പൂരത്തിന് അണിനിരക്കും.

മേള പ്രമാണി ആര്‍ എല്‍ വി ശാംശശിധരനും സംഘവും പകല്‍പൂരത്തിന് മേള വിസ്മയം തീര്‍ക്കും. ചെങ്ങന്നൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉപദേശക സമിതി പ്രസിഡന്റ് ശിവശങ്കര്‍ തോണ്ടലില്‍, സെക്രട്ടറി ശ്രീരാജ് കുറ്റിക്കാട്ടില്‍, കെ ജി രാമകൃഷ്ണന്‍, എ വി മണികുമാര്‍, എം എന്‍ പി നമ്പൂതിരി അംഗങ്ങളായ പ്രണവം വിജയകുമാര്‍, സജീവ് വെട്ടിക്കാട്ട് പങ്കെടുത്തു.  

Tags: