കാമറക്ക് മുന്നിലെ വിസ്മയമാണ് ഫഹദ് ഫാസില്‍: സത്യന്‍ അന്തിക്കാട്

എന്ത് തന്മയത്വത്തോടെയാണ് ഫഹദ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. 'ഞാന്‍ പ്രകാശനിലെ പ്രകാശനിലേക്കെത്താന്‍ ഫഹദ് ഏറെ നിരീക്ഷണം ആവശ്യമായി വന്നിരിക്കും.

Update: 2018-12-27 14:09 GMT

കോഴിക്കോട്: കാമറക്ക് പിന്നില്‍ പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണ പയ്യനായ ഫഹദ് ഫാസില്‍ കാമറക്ക് മുന്നിലെത്തുമ്പോള്‍ വിസ്മയം തീര്‍ക്കുകയാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. എന്ത് തന്മയത്വത്തോടെയാണ് ഫഹദ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. 'ഞാന്‍ പ്രകാശനിലെ പ്രകാശനിലേക്കെത്താന്‍ ഫഹദ് ഏറെ നിരീക്ഷണം ആവശ്യമായി വന്നിരിക്കും. ഫഹദിന്റെ ജീവിതപശ്ചാത്തലം കൂടി കണക്കാക്കുമ്പോള്‍ പ്രകാശനാകാനായി ഫഹദ് ഒരുപാട് നീരീക്ഷിച്ചിട്ടുണ്ടെന്ന് മനസ്സിലാകും. എനിക്കും ശ്രീനിയ്ക്കുമൊക്കെ സദ്യയില്‍ ഇടിച്ചുതള്ളിപ്പോയിരുന്ന് കഴിച്ച ഒരുപാട് അനുഭവങ്ങളുണ്ട്. ഫഹദിന്റെ ജീവിതത്തില്‍ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രകാശനെക്കുറിച്ച് ഞാന്‍ ഫഹദിനോട് പറഞ്ഞത് അയ്മനം സിദ്ധാര്‍ഥന്റെ ഒരു അകന്ന ബന്ധു എന്നാണ്.

ഒരു ഇന്ത്യന്‍ പ്രണയകഥയിലെ സിദ്ധാര്‍ഥന്‍ എന്ന കഥാപാത്രം ഫഹദിന് പുതിയ അനുഭവമായിരുന്നു. ഖദര്‍ ഷര്‍ട്ടും മുണ്ടും ഉടുത്ത ഫഹദ് മലയാളി പ്രേക്ഷകര്‍ക്കും പുതുമയായിരുന്നു. എന്നിട്ടും എന്ത് തന്മയത്വത്തോടെയാണ് ഫഹദ് അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പഴയ ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നാണ് ഫഹദിന്റെ പ്രകടനങ്ങള്‍. വരവേല്‍പ്പിലെയും ടി.പി. ബാലഗോപാലനിലെയുമൊക്കെ മോഹന്‍ലാലിനെക്കുറിച്ച് പറയാറില്ലേ, അതുപോലെയൊരു വിസ്മയമാണ് ഫഹദും.




Tags:    

Similar News