കോഴിക്കോട് ആര്‍എസ്എസ്- സിപിഎം സംഘര്‍ഷം

Update: 2018-10-03 05:41 GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പയ്യോളിയിലും വടകരയിലും സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. പയ്യോളിയില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ നടത്തിയ ആക്രമത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷവസ്ഥ നിലനില്‍ക്കുകയാണ്.ആര്‍എസ്എസാണ് ആക്രമത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം.



അക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്, തിക്കോടി പഞ്ചായത്തിലെ പുറക്കാട്, കിടഞ്ഞികുന്ന് പ്രദേശങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയായി വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബാക്രമണവും നടന്നു. വടകര മണ്ഡലം ജനറല്‍ സെക്രട്ടറി വികെ നിധിന്റെ വീട്ടിന് നേരെ ആക്രമണം നടത്തിയത് സിപിഎമ്മാണെന്നാണ് യുവമോര്‍ച്ച പറയുന്നത്.