ജിദ്ദ: 'മാറുന്ന ലോകത്തിനു മുമ്പില്‍ നടക്കാന്‍' എന്ന തലക്കെട്ടില്‍ സിജി ജിദ്ദ (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ഇന്ത്യ) ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ ശാക്തീകരണ ബോധവല്‍ക്കരണ പരിപാടികളില്‍ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും ഇമേജ് (ഇനിഷ്യേറ്റീവ് ഫോര്‍ മഹല്ല് & ഗ്രാസ് റൂട്ട് എംപവര്‌മെന്റ്) ഡയറക്ടറുമായ അഡ്വ. എസ് മമ്മു, അറിയപ്പെടുന്ന വിദ്യാഭ്യാസ, തൊഴില്‍, സംരംഭക പരിശീലകനും സിജി ഡയറക്ടറുമായ എ പി നിസാം (ടാലെന്റ്‌റ് നര്‍ച്ചറിങ് സെന്റര്‍) എന്നിവര്‍ പങ്കെടുക്കും.
വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടികളില്‍ നൈപുണ്യ വികസന സാധ്യതകള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച ബോധവല്‍ക്കരണം, പ്രവാസി പുനരധിവാസ പദ്ധതികള്‍, കുടുംബ ക്ഷേമം, ആരോഗ്യം, യുവജന ശാക്തീകരണം, സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍, സാമ്പത്തിക അച്ചടക്കം, കാര്‍ഷികരംഗത്തെ സാങ്കേതിക പരിജ്ഞാനം, സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണം, നേതൃത്വ പരിശീലനം... തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഒക്ടോബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 6:30 നു ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ ശാക്തീകരണ പൊതുയോഗം നടക്കും. എം എം ഇര്‍ഷാദ് പരിപാടികള്‍ നിയന്ത്രിക്കും.
തുടര്‍ ദിനങ്ങളില്‍ മഹല്ല് ഭാരവാഹികള്‍ക്കും സമുദായ സംഘടനാ നേതാക്കള്‍ക്കുമായി നേതൃ പരിശീലനമടക്കം പ്രത്യേകം പരിപാടികള്‍ വിവിധ വേദികളില്‍ സംഘടിപ്പിക്കും.
സിജി യുടെ വിഷന്‍ 2030 പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ജിദ്ദയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ചാപ്റ്റര്‍ ഭാരവാഹികളായ പ്രസിഡന്റ് കെ എം മുസ്തഫ, സെക്രട്ടറി താലിഷ് മുഹമ്മദ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ കരീം എന്നിവര്‍ അറിയിച്ചു.
