മന്ത്രിമാരും ഉദ്യേഗസ്ഥരും തമ്മിലടിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി: രമേശ് ചെന്നിത്തല

Update: 2018-09-09 07:15 GMT
തിരുവനന്തപുരം:മന്ത്രിമാരും ഉദ്യേസ്ഥരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോയതോട് കൂടിസംസ്ഥാനം നാഥനില്ലാ കളരിയായി.മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്ത്മൂലമാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി സഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി മന്ത്രി സഭായോഗം പോലും വിളിക്കാനാകാതെ നോക്കി കുത്തിയായി നില്‍ക്കുകയാണ്.



ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം പ്ര്യഖ്യാപിച്ചപതിനായിരം രൂപ പോലും നേരെ ചൊവ്വേ വിതരണം ചെയ്യാനറിയാത്ത റവന്യു വകുപ്പ് പൂര്‍ണ്ണപരാജയം ആണെന്ന്ഒന്നു കൂടി തെളിയിച്ചു.ദുരന്തത്തില്‍ പെട്ടവരെ പോലും ധനസഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതി വ്യാപകമാണ്.ഇത് ഗൗരവമേറിയ വിഷയമാണ്. ഇപ്പോള്‍ ഉദ്യേഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവ് മാത്രമാണ് നടക്കുന്നത്. ഇതൊന്നും ശരിയല്ല. എല്ലാവരും കയ്യയച്ചു സഹായിക്കുന്നു. ജീവനക്കാര്‍ അവരുടെ മൂന്ന് ദിവസത്തെ ശമ്പളവും ഉല്‍സവ ബത്തയും സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. ഇനിയും ഇവരെ ബുദ്ധിമുട്ടിക്കരുത്. തരുന്നവരില്‍ നിന്ന് വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷെ ഭീഷണിപ്പിരിവ് അംഗീകരിക്കാന്‍ കഴിയില്ല.
ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രി ചികല്‍സക്ക് പോയതോടെ മന്ത്രിമാരും, മുതിര്‍ന്ന ഉദ്യേഗസ്ഥരും ചേര്‍ന്ന് എല്ലാ ശരിയാക്കിത്തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പരിഹാസരൂപേണ പറഞ്ഞു.

Similar News