ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം

Update: 2018-10-31 14:05 GMT


തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായിരിക്കെ ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിനു കൈമാറിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ വിജിലന്‍സ് അന്വേഷണം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ രണ്ടേക്കര്‍ ഭൂമി ജയില്‍ ഡിജിപിയുടെ എതിര്‍പ്പ് മറികടന്ന് കൈമാറിയെന്നാണ് ആരോപണം. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് യൂനിറ്റിനാണ് അന്വേഷണച്ചുമതല. അഭിഭാഷകനായ അനൂപിന്റെ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്.