രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു

Update: 2018-10-03 12:13 GMT


സ്‌റ്റോക്ക് ഹോം : ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ ഫ്രാന്‍സെസ് എച്ച്.ആര്‍ണോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, സര്‍ ഗ്രിഗറി പി.വിന്റര്‍ എന്നിവര്‍ക്ക്. എന്‍സൈമുകളെയും പ്രോട്ടീനുകളെയും കുറിച്ചുള്ള ഗവേഷണങ്ങളുടെ പേരിലാണ് പുരസ്‌കാരം.
രസതന്ത്ര നൊബേല്‍ തേടുന്ന അഞ്ചാമത്തെ വനിതയാണു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫ്രാന്‍സെസ് എച്ച്.അര്‍ണോള്‍ഡ്.
എന്‍സൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണമാണ് ഇവരെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. പുരസ്‌കാരത്തുകയുടെ പകുതി ഇവര്‍ക്കു ലഭിക്കും.
പെപ്‌റ്റൈഡ്‌സ്, ആന്റിബോഡീസ് തുടങ്ങിയവയെ സംബന്ധിച്ച പഠനങ്ങള്‍ക്കാണ് കൊളംബിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിസോറിയിലെ ജോര്‍ജ് പി.സ്മിത്ത്, കേംബ്രിജ് എംആര്‍സി ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ ഗ്രിഗറി പി.വിന്റര്‍ എന്നിവരെ പുരസ്‌കാരം പങ്കിടാന്‍ ്അര്‍ഹരാക്കിയത്.

Similar News