രൂപയുടെ തകര്‍ച്ച : ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

Update: 2018-09-15 05:51 GMT


ദില്ലി: രൂപയുടെ മൂല്യമിടിയുന്നത് തടയാനുള്ള നടപടിയുടെ ഭാഗമായി അവശ്യ സാധനങ്ങള്‍ അല്ലാത്തവയുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര ഉന്നതതലയോഗം തീരുമാനിച്ചു. ഇതോടൊപ്പം കയറ്റുമതി വര്‍ധിപ്പിക്കാനും വിദേശത്തുനിന്ന് കടം വാങ്ങുന്നത് കൂട്ടാനും തീരുമാനിച്ചു.
ലോകവ്യാപാര കരാര്‍ പാലിച്ചും, വിവിധ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചമാണ് ഇറക്കുമതി നിയന്ത്രണത്തില്‍ തീരുമാനമെടുക്കുക. ഇന്ധനവില അടിക്കടി ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നത്.
ക്രൂഡോയില്‍ വില വര്‍ദ്ധനയും വ്യാപാര രംഗത്തെ മത്സരവും അമേരിക്കന്‍ നയങ്ങളുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

Similar News