സിബിഎസ്ഇ പത്താം ക്ലാസ് പാസാകുന്നതിന് ഇളവുകള്‍ ഏര്‍പ്പെടുത്തി

Update: 2018-10-11 14:58 GMT


ന്യൂഡല്‍ഹി: പത്താം ക്ലാസ് പരീക്ഷയില്‍ ഇളവുകള്‍ വരുത്താന്‍ സിബിഎസ്ഇ തീരുമാനിച്ചു. ഓരോ വിഷയത്തിലും തിയറിക്കും പ്രാക്ടിക്കലിനും കൂടി 33 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികളെ വിജയിയായി പ്രഖ്യാപിക്കും. തിയറിക്കും പ്രാക്ടിക്കലിനും വേറെ വേറെ പാസ് മാര്‍ക്ക് വെണമെന്ന നിലവിലെ നിബന്ധനയാണ് സിബിഎസ്ഇ ഒഴിവാക്കിയത്. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് സിബിഎസ്ഇ ചെയര്‍മാന്‍ അനിതാ കാര്‍വാള്‍ പറഞ്ഞു. 2019 മുതല്‍ 10, 12 ക്ലാസ് വാര്‍ഷിക പരിക്ഷകള്‍ ഫെബ്രുവരിയില്‍ നടത്താനും സിബിഎസ്ഇ തീരുമാനിച്ചു. ഡല്‍ഹി ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സിബിഎസ്ഇ ഫലം വൈകുന്നതു കരാണം ഡല്‍ഹിയിലെ കോളെജുകളില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുതു ചൂണ്ടിക്കാണിച്ചു സമര്‍പ്പിച്ച ഹരജിയിലാണ് പരീക്ഷാ ഫലം നേരത്തെയാക്കാന്‍ നടപടിയെടുക്കണമെന്ന് സിബിഎസ്ഇ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.

Similar News