സിബിഐ അഴിച്ചുപണി : കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി

Update: 2018-10-26 08:07 GMT


ദില്ലി: സിബിഐ തലപ്പത്തെ അഴിച്ചുപണിയെക്കുറിച്ച്് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.കെ.പട്‌നായിക്കിന്‍രെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവണം അന്വേഷണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ സിബിഐയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത അഴിച്ചു പണി കോടതി സ്‌റ്റേ ചെയ്തിട്ടില്ല. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പുതിയ സിബിഐ മേധാവി എ.നാഗേശ്വരറാവു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മേല്‍നോട്ടം വഹിച്ചാല്‍ മതിയെന്നും നിര്‍ണായകമായ തീരുമാനങ്ങളൊന്നും എടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സിബിഐ മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയ അലോക് വര്‍മ്മയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശങ്ങള്‍.

Similar News