നജീബ് അഹമ്മദിന്റെ തിരോധാനം: കേസ് സിബിഐ അവസാനിപ്പിക്കുന്നു

Update: 2018-09-04 15:20 GMT


ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ കേസ് സിബിഐ അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി സിബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
സിബിഐയുടെ തീരുമാനത്തെ അഹമ്മദിന്റെ മാതാവിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. ഇത് ഒരു രാഷ്ട്രീയ കേസാണെന്നും സിബിഐ അതിന്റെ യജമാനന്മാര്‍ക്ക് വഴങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കേസന്വേഷിച്ച പോലിസിനു അഹമ്മദിനെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് 2016ല്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി. ഈ സന്ദര്‍ഭത്തിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. ഹരജി കോടതി വിധിപറയാന്‍ ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ച് മാറ്റി.
2016 ഒക്ടോബര്‍ 15നാണ് നജീബ് അഹമ്മദിനെ ജെഎന്‍യുവില്‍ നിന്നു കാണാതായത്. എബിവിപി പ്രവര്‍ത്തകരുമായുണ്ടായ പിടിവലിക്കു ശേഷമായിരുന്നു തിരോധാനം.