കെ ടെറ്റ് അപേക്ഷാ തിയ്യതി വീണ്ടും നീട്ടി; ജനുവരി 12 വരെ അവസരം

Update: 2026-01-09 06:16 GMT

തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ തിയ്യതി വീണ്ടും ദീര്‍ഘിപ്പിച്ചു. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 12 രാവിലെ 10 മണിവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. നേരത്തെ ജനുവരി ഏഴു വരെയായിരുന്നു അപേക്ഷാ കാലാവധി നീട്ടിനല്‍കിയിരുന്നത്. അപേക്ഷകര്‍ ഒരേസമയം സൈറ്റില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വെബ്‌സൈറ്റ് ഹാങ്ങാകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. പലതവണ ശ്രമിച്ച ശേഷമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും അപേക്ഷകര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അപേക്ഷാ തിയ്യതി വീണ്ടും നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ നടപടികള്‍ക്കുമായി ഔദ്യോഗിക വെബ്‌സൈറ്റായ ktet.kerala.gov.in  സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വിവരങ്ങളില്‍ തിരുത്തലുകള്‍ നടത്തുന്നതിനും ഈ അവസരം ഉപയോഗിക്കാം.

Tags: