ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) യുജിസി നെറ്റ് ഡിസംബര്‍ 2025 സെഷന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി ഹാള്‍ ടിക്കറ്റുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. നിലവില്‍ ഡിസംബര്‍ 31നു നടക്കുന്ന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഡിസംബര്‍ 31നു പുറമെ 2026 ജനുവരി 2, 3, 5, 6, 7 തീയതികളിലായാണ് യുജിസി നെറ്റ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. മറ്റു തീയതികളില്‍ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ യഥാസമയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് എന്‍ടിഎ അറിയിച്ചു.
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം
1.ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in സന്ദര്‍ശിക്കുക
2.ഹോംപേജിലെ 'candidate activity' വിഭാഗത്തിന് കീഴിലുള്ള 'admit card for UGC-NET 2025' ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3.അപേക്ഷാ നമ്പറും പാസ്‌വേഡും നല്‍കി ടൗയാശ േബട്ടണ്‍ അമര്‍ത്തുക
4.അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക
ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ സാങ്കേതിക തടസ്സങ്ങളോ വിവരങ്ങളില്‍ പൊരുത്തക്കേടുകളോ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഉദ്യോഗാര്‍ഥികള്‍ക്ക് എന്‍ടിഎയുമായി ഉടന്‍ ബന്ധപ്പെടാം. ഇതിനായി 01140759000 എന്ന ഫോണ്‍ നമ്പറിലോ ugcnet@nta.ac.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് കോപ്പി നിര്‍ബന്ധമാണെന്ന് എന്‍ടിഎ അറിയിച്ചു.
