സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് ബൃന്ദ കാരാട്ട്

Update: 2018-09-04 14:14 GMT


ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.
വര്‍ഗീയ അതിക്രമങ്ങളില്‍ ഉള്‍പ്പടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നത് വനിതകളാണെന്ന് മഹിളാ അസോസിയേഷന്‍ രക്ഷാധികാരികൂ്ടിയായ ബൃന്ദ കാരാട്ട് പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ 34 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. തൊഴിലില്ലായ്മയും സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നതും സാമൂഹികസാമ്പത്തിക സുരക്ഷിതത്വവും ഇല്ലാതാക്കുന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സുഭാഷിണി അലി, പി.കെ ശ്രീമതി എം.പി, ആശ ശര്‍മ, പ്രസിഡന്റ് മാലിനി ഭട്ടാചാര്യ തുടങ്ങിയവര്‍ സംസാരിച്ചു. കഠ്വ കേസ് അഭിഭാഷക ദീപിക സിംഗ് രജാവത്ത്, ഉന്നാവയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവന്‍ മഹേഷ് സിംഗ് മാഖി തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു.

Similar News