നവ്‌ലാഖ, പ്രഫസര്‍ ആനന്ദ് തെല്‍തുംബ്‌ദെ എന്നിവര്‍ക്കെതിരേ കടുത്ത നടപടി പാടില്ലെന്ന് ബോംബെ ഹൈക്കോടതി

Update: 2018-10-20 13:51 GMT
ന്യൂഡല്‍ഹി: ഭീമാ കൊരേഗാവ് കേസില്‍ ആരോപണ വിധേയരായ ഡല്‍ഹിയിലെ ആക്റ്റിവിസ്റ്റ് ഗൗതം നവ്‌ലാഖ, പ്രഫസര്‍ ആനന്ദ് തെല്‍തുംബ്‌ദെ എന്നിവര്‍ക്കെതിരേ കടുത്ത നടപടികള്‍ പാടില്ലെന്ന് പൂനെ പോലിസിനോട് ബോംബെ ഹൈക്കോടതി. തങ്ങള്‍ക്കെതിരായ എഫ്‌ഐആര്‍റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ആര്‍ വി മോറെ, ഭാരതി ദാങ്‌റെ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദേശം.



കേസ് ഈ മാസം 26ന് പരിഗണിക്കാനും തീരുമാനിച്ചു. അതുവരെ പോലിസ് ഒരു നടപടിയും എടുക്കരുത്. ഒക്ടോബര്‍ 26 വരെ നവ്‌ലാഖയെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രിംകോടതിയുടെ വിലക്കുണ്ടെന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ കാമത്ത് പായ് കോടതിയെ അറിയിച്ചു. മാവോവാദികള്‍ക്ക് പണവും ആയുധവും ലഭ്യമാക്കുന്നതിന് ഇവര്‍ സഹായം ചെയ്തതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തുവെന്നാണ് പോലിസ് വാദിക്കുന്നത്.

Similar News