ദേശീയപതാക തലകീഴായി പിടിച്ച് റാലി; ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തു

Update: 2018-09-29 13:52 GMT

കത്വാ: ജമ്മു കശ്മീരിലെ കത്വാ ജില്ലയില്‍ നടന്ന ബിജെപി റാലിയില്‍ ദേശീയ പതാക തലകീഴായി പിടിച്ചതിന് ബിജെപി നേതാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തു. ബിജെപി എംഎല്‍എ രാജീവ് ജസ്രോതിയ, രാഹുല്‍ ദേവ് ശര്‍മ എന്നിവര്‍ക്കെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രദേശവാസിയായ വിനോദ് നജ്‌വാന്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ബിജെപിയെ പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥിയാണ് രാഹുല്‍ ദേവ് ശര്‍മ. ശര്‍മയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച നടത്തിയ റാലിയിലാണ് ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചത്. രണ്ട് കിലോമീറ്ററിലധികം പതാക തലകീഴായി പിടിച്ച് റാലി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് ബിജെപി എംഎല്‍എയ്ക്കും മറ്റ് നേതാക്കള്‍ക്കുമെതിരേ പരാതി നല്‍കിയത്.

Similar News