നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

Update: 2018-10-20 09:36 GMT


നിലയ്ക്കല്‍ : നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച സംസ്ഥാന നേതാക്കളുള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ജെ പത്മകുമാര്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരടക്കമുള്ള പത്തുപേരാണ് അറസ്റ്റിലായത്. മുന്നറിയിപ്പുകളൊന്നുമില്ലാതെ അയ്യപ്പഭക്തരുടെ വേഷത്തിലാണ് ഇവര്‍ നിലയ്ക്കലിലെത്തി പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിക്കുകയുംപ്രസംഗം നടത്തുകയും ചെയ്ത ശേഷമാണ് പോലിസ് ഇവരെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. നിരോധനനാജ്ഞ നിലവിലുള്ള നിലയ്ക്കലില്‍ ഇവര്‍ വേഷപ്രച്ഛന്നരായി എത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.