ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു

Update: 2018-09-21 12:38 GMT


കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു.
മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹൈ ടെക് സെല്‍ ഓഫീസിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് കാര്യമായ ചോദ്യം ചെയ്യലൊന്നുമുണ്ടായില്ല.
ബിഷപ്പിന്റെ മൊഴികള്‍ പലതും പരസ്പര വിരുദ്ധവും കള്ളവുമാണെന്ന് ബോധ്യമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

ഇന്നു വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഷപ്പിനെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരത്തിലിരിക്കുന്ന കന്യാസ്ത്രീകള്‍ അറസ്റ്റ് വാര്‍ത്ത ആഘോഷപൂര്‍വമാണ് സ്വീകരിച്ചത്.

അറസ്റ്റ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്നറിഞ്ഞ് കന്യാസ്ത്രീകളുടെ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധി പേരാണ് സമരപ്പന്തലിലെത്തിയത്

update :

അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചു.
അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ് അറിയിച്ചിരുന്നു. ബിഷപ്പിന്റെ പഞ്ചാബിലെ അഭിഭാഷകനേയും പോലീസ് അറസ്റ്റ് വിവരം അറിയിച്ചു.കോട്ടയം എസ്.പി വാര്‍ത്താ സമ്മേളനം നടത്തി അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കും.