സിഖ് വിരുദ്ധ കലാപം: സജ്ജന്‍കുമാര്‍ കീഴടങ്ങി

ഡല്‍ഹിയിലെ കോടതിയിലാണ് കീഴടങ്ങിയത്. പോലിസ് സജ്ജന്‍കുമാറിനെ മണ്ടോലി ജയിലിലേക്ക് മാറ്റി.

Update: 2018-12-31 10:19 GMT

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ കീഴടങ്ങി. ഡല്‍ഹിയിലെ കോടതിയിലാണ് കീഴടങ്ങിയത്. പോലിസ് സജ്ജന്‍കുമാറിനെ മണ്ടോലി ജയിലിലേക്ക് മാറ്റി.

സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ കണ്ടെത്തല്‍ റദ്ദാക്കി ഹൈക്കോടതി ഡിസംബര്‍ 17ന് അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ 1984സിഖ് സിഖ് വിരുദ്ധ കലാപത്തില്‍ 3000 ഓളം പേരാണ് കൊല്ലപ്പെട്ടത്. കോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വം സജ്ജന്‍കുമാര്‍ രാജിവച്ചിരുന്നു.

കീഴടങ്ങുന്നതിന് മുന്‍പായി കുടുംബകാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സജ്ജന്‍ കുമാര്‍ ഒരുമാസം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.




Tags:    

Similar News