പഹല്‍ഗാമിനു ശേഷം വിദ്വേഷവും ശത്രുതയും കുതിക്കുന്നു
പഹല്‍ഗാം ദുരന്തത്തിനുശേഷം ഇന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളം മുസ്‌ലിംകള്‍ ബഹിഷ്‌കരണവും അക്രമവും നേരിടുന്നു
റഖീബ് റാസ
കശ്മീരില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട, 26 പേര്‍ മരിച്ച പഹല്‍ഗാമിലെ ആക്രമണത്തെത്തുടര്‍ന്ന്, രാജ്യമെമ്പാടും മുസ്‌ലിം വിരുദ്ധ വിദ്വേഷം ഉയര്‍ന്നുവന്നിട്ടുണ്ട്.ഹിമാചല്‍ പ്രദേശിലെ കുന്നുകള്‍ മുതല്‍ മധ്യപ്രദേശിലെ സമതലങ്ങള്‍ വരെ, ദുഃഖത്തിന്റെ അപകടകാരിയായ ഒരു സുഹൃത്തിനെ കണ്ടെത്തി, വെറുപ്പ്.
പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ പേരില്‍ ആരംഭിച്ച ദേശീയ ദുഃഖാചരണം അതിവേഗം വര്‍ഗീയ പഴിചാരലായി മാറി. ഒരു രാജ്യത്തിന്റെ വേദനയ്ക്ക് മുസ്‌ലിംകളെ ബലിയാടാക്കുന്നു!
ഇന്ത്യയിലുടനീളം മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗ സംഭവങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടായതായി ഇന്ത്യ ഹെയ്റ്റ് ലാബ് (ഐഎച്ച്എല്‍) രേഖപ്പെടുത്തിയിട്ടുണ്ട്.
പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍, 16 സംസ്ഥാനങ്ങളിലായി 64 വിദ്വേഷ പ്രസംഗ സംഭവങ്ങള്‍ ഐഎച്ച്എല്‍ രേഖപ്പെടുത്തി. അതില്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സാമ്പത്തിക ബഹിഷ്‌കരണത്തിനുള്ള പരസ്യാഹ്വാനങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, മുസ്‌ലിംള്‍ക്കെതിരായ ഭീഷണികള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.
ഉത്തര്‍പ്രദേശ് (13), ഉത്തരാഖണ്ഡ് (6), ഹരിയാന (6), രാജസ്ഥാന്‍ (5), മധ്യപ്രദേശ് (5), ഹിമാചല്‍ പ്രദേശ് (5), ബിഹാര്‍ (4), ഛത്തീസ്ഗഡ് (2) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. ഐഎച്ച്എല്‍ റിപോര്‍ട്ട് പ്രകാരം, ഈ പരിപാടികളിലെ പ്രസംഗകര്‍ പതിവായി മനുഷ്യത്വരഹിതമായ ഭാഷ ഉപയോഗിച്ചു. മുസ്‌ലിംകള്‍ക്കെതിരെ 'പച്ചപ്പാമ്പുകള്‍', 'പന്നികള്‍', കീഡെ (പ്രാണികള്‍), 'ഭ്രാന്തന്‍ നായ്ക്കള്‍' എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് അവര്‍ ഉപയോഗിച്ചത്.
വിദ്വേഷ പ്രസംഗങ്ങളുടെ ഈ തരംഗത്തോടൊപ്പം, പ്രത്യേകിച്ച് കശ്മീരികളെയും കൂടുതല്‍ വ്യാപകമായ തോതില്‍ മുസ്‌ലിംകളെയും ലക്ഷ്യം വച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെയും അക്രമ പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ അസ്വാസ്ഥ്യജനകമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. നഗരങ്ങള്‍തോറും, പ്രതിഷേധങ്ങള്‍ക്കൊടുവില്‍, മുദ്രാവാക്യങ്ങള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതും അക്രമാസക്തവുമായി. ഹിന്ദുത്വ ദേശീയവാദ സംഘടനകളും പ്രാദേശിക വ്യാപാര സംഘടനകളും ഇനി മൃദുലതയാര്‍ന്ന വാക്കുകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കില്ല. മുസ്‌ലിംകളെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്‌കരിക്കണമെന്ന് അവര്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നു.
2025 ഏപ്രില്‍ 25ന് മധ്യപ്രദേശിലെ സെഹോറില്‍ നടന്ന വിഎച്ച്പി-ബജ്‌റങ്ദള്‍ റാലിക്കിടെ, മൈക്രോഫോണിലൂടെ അനുശോചന സന്ദേശമല്ല, മറിച്ച് ആയുധമെടുക്കാനുള്ള ആഹ്വാനമാണ് മുഴക്കിയത്. ഹിന്ദുക്കളോട് ആയുധമെടുക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടു.
സെഹോര്‍ ഒരു ഒറ്റപ്പെട്ട സംഭവമല്ല. മധ്യപ്രദേശിലെ ഗുണയില്‍ ഹിന്ദുത്വ ദേശീയ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഒരു പ്രസംഗകന്‍ മുസ്‌ലിംകളെ പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തു. ഭോപാലില്‍ വിഎച്ച്പി-ബജ്‌റങ്ദള്‍ അംഗങ്ങള്‍ മുസ്‌ലിംകളെ 'ജിഹാദികള്‍' എന്ന് വിളിക്കുകയും മുസ്‌ലിംകള്‍ക്ക് മുറികള്‍ വാടകയ്ക്ക് കൊടുക്കരുതെന്ന് പ്രദേശവാസികളോട് ആവശ്യപ്പെടുകയും ചെയ്തു. മൂന്ന് സംഭവങ്ങളും നടന്നത് 2025 ഏപ്രില്‍ 25നാണ്.
അതേസമയം, ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യപ്പെടുന്ന കലാകാരന്മാരുടെയും സ്വാധീനശക്തിയുള്ളവരുടെയും ശബ്ദങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളായി പ്രഖ്യാപിക്കപ്പെടുന്നു. സിവിലിയന്മാരെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച ഡോ. മെഡൂസയും നാടന്‍പാട്ടുകാരിയ നേഹയും നിയമപരമായ ഭീഷണികള്‍ നേരിടുന്നു.
ഹിമാചലിലെ സരാഹാനില്‍, 2025 ഏപ്രില്‍ 28ന് വ്യാപാര സംഘടനകള്‍ പ്രതിഷേധിച്ചപ്പോള്‍ അവരുടെ 'കോപം' പ്രാദേശിക മുസ്‌ലിം ജനതയ്‌ക്കെതിരേ തിരിച്ചുവിട്ടു. 2025 ഏപ്രില്‍ 24ന് ഹാമിര്‍പൂരില്‍, വിഎച്ച്പി നേതാവ് പങ്കജ് ഭാരതി, മുസ്‌ലിംകളെ 'തിരിച്ചറിഞ്ഞ്' പ്രദേശത്തുനിന്ന് പുറത്താക്കാന്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍നിന്നും സമാനമായ സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടു.
ഈ പ്രതിഷേധങ്ങള്‍ക്കെതിരേ എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്നും അവരുടെ പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ അവര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ എന്നും അറിയാന്‍ ഞങ്ങള്‍ സാരാഹന്‍, ഹാമിര്‍പൂര്‍ അധികൃതരുമായി ബന്ധപ്പെട്ടു. ഒരു പ്രത്യേക സമുദായത്തിനെതിരേ ഒരു പ്രതിഷേധവും നടന്നിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും ഹാമിര്‍പൂര്‍ എസ്പി ഭഗത് സിങ് ഠാക്കൂര്‍ പറഞ്ഞു.
''ചില പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരു പ്രത്യേക സമുദായത്തിനെതിരേയല്ല, പഹല്‍ഗാമിലെ ആക്രമണത്തിനെതിരേ ആളുകള്‍ പ്രതിഷേധിച്ചിട്ടുണ്ട്. ഹിന്ദു, മുസ്‌ലിം സമുദായങ്ങളില്‍നിന്നുള്ള ആളുകള്‍ ഈ പ്രദേശത്ത് സമാധാനപരമായി ജീവിക്കുന്നു. ഏതെങ്കിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ഞങ്ങള്‍ ജാഗ്രത പാലിക്കുന്നു.''- ഭഗത് സിങ് ഠാക്കൂര്‍, എസ്പി, ഹാമിര്‍പൂര്‍
അതേസമയം, സിര്‍മൗര്‍ എസ്പി നിഷിന്ത് സിങ് നേഗി പറഞ്ഞത്, അത്തരം പ്രതിഷേധങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സംഭവം പരിശോധിക്കുമെന്നുമാണ്. പ്രദേശത്ത് എല്ലാ സമുദായങ്ങളും സമാധാനപരമായി സഹവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സംഘടനകള്‍ മാത്രമല്ല, വ്യക്തികളും ഇതില്‍ പങ്കുചേരുന്നു. നഗരത്തിലെ ഒരു കമ്പനിയില്‍നിന്നുള്ള മുസ്‌ലിം ടെക്‌നീഷ്യന്മാരുടെ പട്ടിക ആവശ്യപ്പെട്ട് ഡല്‍ഹിയില്‍, ബിജെപി നേതാവ് ദേവ്മണി ശര്‍മ തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ അവരെ ബഹിഷ്‌കരിക്കുമെന്ന ശാഠ്യത്തോടെയാണ് ഇങ്ങനെ ചെയ്തത്. ടെക്‌നീഷ്യന്മാരെ വെറുപ്പോടെ ലക്ഷ്യം വച്ചതിന് ദേവ്മണി ശര്‍മയ്‌ക്കെതിരേ ഓണ്‍ലൈനില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴും കമ്പനി ഈ വിഷയത്തില്‍ ഒന്നും പ്രതികരിച്ചില്ല.
ഭീകരതയോടുള്ള പ്രതികരണം കൂടുതല്‍ ഭീകരതയാകുന്ന, വേദനയ്ക്ക് രോഗശാന്തിയിലൂടെയല്ലാതെ, വെറുപ്പിലൂടെ ഉത്തരം ലഭിക്കുന്ന തരം സമൂഹമായി നാം മാറുന്നു എന്ന ചോദ്യം അവശേഷിക്കുന്നു
കടപ്പാട്: ദ ക്വിന്റ്

