ആണവ സമ്പൂഷ്ടീകരണം: വന്‍ ശക്തി രാജ്യങ്ങളുമായി ഇറാന്‍ വീണ്ടും ചര്‍ച്ചയ്ക്ക്

നിയമവിരുദഗ്ധവും അമാനവികവുമായ ഉപരോധം നീക്കിക്കിട്ടാന്‍ യൂറോപ്യന്‍ യൂനിയന്‍ അംഗ രാജ്യങ്ങളുടെ മധ്യസ്ഥനുമായും വന്‍ ശക്തി രാജ്യങ്ങളുമായും ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറാണ് വിദേശകാര്യ ഉപമന്ത്രി പറഞ്ഞു

Update: 2021-11-04 10:01 GMT

ടെഹ്‌റാന്‍: ആണവ സമ്പൂഷ്ടീകരണ ശ്രമങ്ങളുമായി ബന്ധപ്പെട്ട് യുഎസ് അക്കമുള്ള രാജ്യങ്ങള്‍ ഇറാനുമേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം പിന്‍വലിപ്പിക്കുന്നതിനും സിവില്‍ ആവശ്യങ്ങള്‍ക്കായുള്ള ആണവ സമ്പൂഷ്ടീകരണം അംഗീകരിപ്പിക്കുന്നതിനുമായി ഇറാന്‍ വന്‍ ശക്തി രാജ്യങ്ങളുമായി വീണ്ടും ചര്‍ച്ച നടത്താനൊരുങ്ങുന്നു. ഈമാസം 29 ആസ്‌ട്രേലിയന്‍ തലസ്ഥാനമായ സിഡ്‌നിയില്‍ വച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളുടെ തലവന്‍മാരുമായി ഇറാന്‍ ചര്‍ച്ച നടത്തുമെന്ന് ഇറാനിയന്‍ വിദേശകാര്യ ഉപമന്ത്രി അലി ബഗേരി കാനി പറഞ്ഞു. ഇതുസംബന്ധിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. നിയമ വിരുദ്ധവും അമാനവികവുമായ ഉപരോധം നീക്കിക്കിട്ടാന്‍ യൂറോപ്യന്‍ യൂനിയന്‍ അംഗ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറാണ് അദ്ദേഹം കൂട്ടി ചേര്‍ത്തു.


ആണവ നിര്‍വ്യാപനവുമായി നേരിട്ടു ബന്ധമില്ലാത്ത വിഷയം എന്ന നിലയില്‍ സിവില്‍ ആവശ്യങ്ങള്‍ക്കുള്ള ആണവ സമ്പുഷ്ടീകരണം നടത്തുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോയതിനെ തുടര്‍ന്നാണ് അമേരിക്ക ഇറാനുമേല്‍ ഉപരോധം കൊണ്ടുവന്നത്. ആറ് ഘട്ടങ്ങളിലായി നടക്കുന്ന ചര്‍ച്ചകളെ തുടര്‍ന്ന് തീരുമാനം കൈക്കൊള്ളും. റഷ്യ, ചൈന, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം യുഎസ് അദികൃതരുമായും ചര്‍ച്ചകള്‍ നടത്തിയേക്കും.

 ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഹീസിയിടെ നേതൃത്വത്തിലായിരിക്കും ചര്‍ച്ചകള്‍ നടക്കു. നവംബര്‍ 29ന് വിയന്നയില്‍ വച്ച് ചര്‍ച്ച നടത്താമെന്ന കാര്യം യൂറോപ്പ്യന്‍ യൂനിയന്‍ മധ്യസ്ഥന്‍ എന്റിക് മൂറയുമായി ഫോണില്‍ സംസാരിച്ച് ഉറപ്പ് വരുത്തിയതായി ഇറാന്‍ വിദേശകാര്യ മന്ത്രലയം പറയുന്നു. ഇറാന്‍ അത്മാര്‍ഥമായാണ് ചര്‍ച്ചക്ക് വരുന്നതെങ്കില്‍ ഗുണകരമാകുമെന്ന് വന്‍ ശക്തി രാജ്യങ്ങളുടെ നേതാക്കള്‍ പ്രത്യശ പ്രകടിപ്പിച്ചു. അതേസമയം മുന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി നിര്‍ത്തിവച്ച ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുകയല്ലെന്നും ഇറാന്റെ നിലപാടും ആവശ്യവും മുന്‍ നിര്‍ത്തി പുതിയ ചര്‍ച്ച ആരംഭിക്കുകയാണെന്നും പ്രസിഡന്‌റ് ഇബ്രാഹിം റഹീസി പറഞ്ഞു.

Tags:    

Similar News