ഫ്യൂഡലിസത്തെ തകര്‍ക്കാനാകാത്തതില്‍ ഖേദിച്ച് ജസ്റ്റിസ് ബാനര്‍ജി

.മേഘാലയ ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റിയ തമിഴ് നാട് ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജിയാണ് നീതിന്യായ വ്യവസ്ഥിതിയെ നന്നാക്കാനാവാത്തതില്‍ ഖേദം പ്രകടിപ്പിച്ചു മടങ്ങിയത്

Update: 2021-11-18 06:42 GMT

ചെന്നൈ: നീതിന്യായ വ്യവസ്ഥിതിയെ അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയെ പൂര്‍ണമായി തകര്‍ക്കാനാവാത്തതില്‍ ഖേദിച്ച് ജസ്റ്റിസ് ബാനര്‍ജിയുടെ സഹപ്രവര്‍ത്തകര്‍ക്കുള്ളകത്ത്. മേഖാലയാ ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റിയ തമിഴ് നാട് ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജിയാണ് നീതിന്യായ വ്യവസ്ഥിതിയെ നന്നാക്കാനാവാത്തതില്‍ ഖേദം പ്രകടിപ്പിച്ചു മടങ്ങിയത്. സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ് പരിപാടിക്ക് കാത്തു നില്‍ക്കാതെ ഇന്നു രാവിലെ അദ്ദേഹം കാര്‍മാര്‍ഗ്ഗം കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടു. അവുടുന്ന മേഘാലയയിലേക്ക് പോകുമെന്നാണ് സൂചന. തമിഴ്‌നാട് അതിര്‍തിയായ വെല്ലൂര്‍ വരേ സംസ്താന പോലിസ് അദ്ദേഹത്തെ അനുഗമിച്ചു.

 '11 മാസം നിങ്ങള്‍ നല്‍കിയനല്ല സഹകരണത്തിന് ഞാന്‍ നന്നിയുള്ളവനാണ്' ജസ്റ്റിസ് ബാനര്‍ജി കത്തില്‍ പറയുന്നു. തന്റെ കൂടെ ബെഞ്ചില്‍ ഉണ്ടായിരുന്നമറഅരു ജഡ്ജിമാരെ പ്രത്യേകം അഭിസംബോധന ചെയ്ത ജസ്റ്റിസ് ബാനര്‍ജി സഹകരണത്തിന് പ്രത്യേകം നന്ദിയറിയിച്ചു. ആര്‍ക്കെങ്കിലും തന്റെ പ്രവര്‍ത്തനം ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് കര്‍ത്തവ്യ നിര്‍വഹാണത്തിന്റെ ഭാഗമാണെന്നും വ്യക്തി പരമല്ലെന്നും ജസ്റ്റിസ് പറഞ്ഞു. സുപ്രീകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള കൊളീജിയം ഈയിടെയാണ് തമിഴ്‌നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ബാനര്‍ജിയെ മേഘാലയയിലേക്ക് സ്ഥലം മറ്റിയത്. മോഡിസര്‍ക്കാറിന്റെ നയങ്ങളെ തുറന്നു വിമര്‍ശിച്ചതാണ് നടപടിക്ക് കാരണം.

Tags: