അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

ദത്ത് കൊടുക്കാനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് അനുപമ കുഞ്ഞിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് രംഗത്ത് വരുന്നത്. സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരമാരംഭിച്ചതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.

Update: 2021-10-23 11:51 GMT

തിരുവനന്തപുരം: അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള നടപടികള്‍ക്കൊരുങ്ങി സര്‍ക്കാര്‍.ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതാം തിയതിയാണ് അനുപമ ആശുപത്രിയിവല്‍ ആണ്‍ കുഞ്ഞിനെ പ്രസവിച്ചത്. സിസേറിയന്റെ ആലസ്യത്തിലായിരുന്നു അന്നുപമ. ഈ സമയത്ത് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൊണ്ടുപോയ കുഞ്ഞിനെ പിന്നീട് സിശു ക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. ദത്ത് കൊടുക്കാനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് അനുപമ കുഞ്ഞിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് രംഗത്ത് വരുന്നത്. സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരമാരംഭിച്ചതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.

ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് ഇതു സംബന്ധിച്ച് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്റെ അനുഭവം മറ്റൊരമ്മയ്ക്കും ഉണ്ടാകരുതെന്നും അനുപമ പറയുന്നു. ശിശുക്ഷേമ സമിതിയില്‍ നിന്നും സിഡബ്ല്യുസിയില്‍ നിന്നും തനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. സിഡബ്ല്യുസിക്ക് എതിരെയും ശിശുക്ഷേമ സമിതിക്ക് എതിരെയും നടപടി എടുക്കണമെന്നും അനുപമ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പഞ്ഞു.

സംഭവത്തില്‍ വകുപ്പുതല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശിശുക്ഷേമ സമിതിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടപടി എടുത്തില്ല എന്നും കണ്ടൈത്തി. മുഴുവന്‍ ജീവനക്കാരില്‍ നിന്നും മൊഴിയെടുത്ത ശേഷമാകും അന്തിമ തീരുമാനത്തിലെത്തുക. ആണ്‍കുഞ്ഞിനെ രജിസ്റ്ററില്‍ പെണ്‍കുഞ്ഞാക്കിയതിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതും അന്വേശണ വിധേയമാക്കും. കുഞ്ഞിന്റെ അമ്മയായ അനുപമ അവകാശവാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനില്‍ക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

Tags:    

Similar News