ബാര്‍കോഴക്കേസ്: മാണിക്ക് തിരിച്ചടി; തുടരന്വേഷണത്തിന് സാധ്യത

Update: 2018-09-18 06:54 GMT
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മുന്‍ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യക കോടതി തള്ളി. ഇതോടെ കേസില്‍ തുടരന്വേഷണം ഉണ്ടായേക്കും.


അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പരിഗണിച്ചാവും തുടരന്വേഷണം വരിക. പുതിയ ഭേദഗതി പ്രകാരം വിജിലന്‍സിന് ലഭിക്കുന്ന പരാതികളില്‍ അന്വേഷണത്തിനുമുമ്പ് സര്‍ക്കാരിന്റെ അനുമതിവേണം. സര്‍ക്കാരില്‍നിന്ന് അനുമതി വാങ്ങിയ ശേഷം നിലപാട് അറിയിക്കാന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടു. പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മുന്‍ ധനമന്ത്രി കെഎംമാണി ഒരുകോടിരൂപ കോഴവാങ്ങി എന്നായിരുന്നു ആരോപണം.കേസ് ഡിസംബര്‍ പത്തിന് പരിഗണിക്കും.

Similar News