ബച്ചാഖാന്‍ യൂനിവേഴ്‌സിറ്റിയില്‍ വെടിവെപ്പ് ,20മരണം

Update: 2016-01-20 07:40 GMT


ചരസദ്ദ: പാകിസ്താനില്‍ ബച്ചാഖാന്‍ യൂനിവേഴ്‌സിറ്റിക്ക് നേരെ ആക്രമണം. കാമ്പസിനകത്തും ഹോസ്റ്റലിലുമായി നടന്ന ആക്രമണത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു.ഖൈബര്‍ പത്വുന്‍ഖുവ പ്രൊവിന്‍സിലുള്ള ചരസദ്ദയിലാണ് ബച്ചാഖാന്‍ യൂനിവേഴ്‌സിറ്റി. യൂനിവേഴ്‌സിറ്റി മതില്‍ ചാടികടന്ന് രാവിലെ 9 മണിയോടെ ക്യാമ്പസിലെത്തിയ നാലു തോക്കുധാരികള്‍ ക്ലാസ്മുറിയിലെയും ഹോസ്റ്റലുകളിലെയും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ബാക്കിയുള്ള അക്രമികള്‍ ക്യാമ്പസിന്റെ രണ്ടും മൂന്നും നിലകളില്‍ വെടിവെപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഈ നാലുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും പോലിസ് വ്യക്തമാക്കി. എഴുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്കാണ് വെടിയേറ്റത്. ഓര്‍ഗാനിക് കെമിസ്ട്രി പിഎച്ച്ഡി പ്രൊഫസറായ സെയ്ദ് ഹമിദ് ഹുസൈനും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. 3000 വിദ്യാര്‍ത്ഥികളും 600 ജീവനക്കാരുമാണ് ബച്ചാഖാന്‍ യൂനിവേഴ്‌സിറ്റിയിലുള്ളത്. കഴിഞ്ഞ വര്‍ഷം പെഷാവറില്‍ സ്‌കൂളില്‍ 134 വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊന്ന തെഹ്‌രികെ താലിബാന്‍ പാകിസ്താന്‍ എന്ന സംഘടന ഈ ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
അവര്‍ കൊന്നൊടുക്കുന്നത് തദ്ദേശീയരും നിഷ്‌കളങ്കരുമായ വിദ്യാര്‍ത്ഥികളെയാണെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രതികരിച്ചു.
Tags:    

Similar News