ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മോഹിത് പെട്രോകെമിക്കല്‍ ഫാക്ടറിയിലാണ് മീഥൈന്‍ വാതക ടാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.ബിജ്‌നോറിലെ കോട്‌ല നഗരത്തിലുള്ള ഫാക്ടറിയില്‍ ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടുത്തമുണ്ടായിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപോര്‍ട്ട്.