കുടുംബം പോറ്റാന്‍ ചായയടിച്ച് ഏഷ്യന്‍ ഗെയിംസ് താരം; പരിശീലനം അനിശ്ചിതത്വത്തില്‍

Update: 2018-09-07 11:44 GMT

ന്യൂഡല്‍ഹി: മെഡല്‍ നേട്ടവുമായി രാജ്യത്തിന്റെ അഭിമാന താരമായി മാറിയ ഏഷ്യന്‍ ഗെയിംസ് താരം ജീവിക്കാനായി ചായയടിക്കുന്നു. പരിശീലനത്തിന് പോലും സമയം കണ്ടെത്താനാവാതേയാണ് പിതാവിനെ സഹായിക്കാന്‍ ചായക്കടയിലെത്തുന്നത്. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സെപക് താക്രോയില്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ ഹരീഷ് കുമാറാണ് കുടുംബം പുലര്‍ത്താന്‍ അച്ഛനൊപ്പം ചായക്കടയില്‍ ജോലി ചെയ്യുന്നത്. ആരവങ്ങളും ആര്‍പ്പുവിളികളും അടങ്ങുമ്പോള്‍ താരങ്ങളുടെ ജീവിതം പഴയത് പോലെ തന്നെയാണ് എന്നതാണ് വസ്തുത.
'എന്റെ കുടുംബത്തില്‍ അംഗങ്ങള്‍ കൂടുതലാണ്. വരുമാനമോ തീരെ കുറവും. കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ അച്ഛനെ ചായക്കടയില്‍ സഹായിക്കേണ്ടതുണ്ട്. ഇതിനിടയ്ക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെയുള്ള സമയമാണ് ഞാന്‍ പരിശീലനത്തിനായി മാറ്റിവയ്ക്കുന്നത്. എനിക്ക് എന്റെ കുടുംബത്തെ സഹായിക്കാന്‍ ഒരു നല്ല ജോലി നേടണം', ഹരീഷ് പറയുന്നു.ഓട്ടോ െ്രെഡവറായ ഹരീഷിന്റെ പിതാവ് ചായക്കടയിലും പണിയെടുക്കുത്താണ് കുടുംബം പോറ്റാനുള്ള വരുമാനം കണ്ടെത്തുന്നത്.
സായിയില്‍ ചേര്‍ന്നതിനു ശേഷമാണ് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായവും കിറ്റുകളും ഹരീഷിന് ലഭിക്കുന്നത്. പലപ്പോഴും പരിശീലകന്‍ ഹേമരാജിന്റെ സഹായം കൊണ്ടാണ് ഹരീഷ് മുന്നോട്ടുപോകുന്നത്. ഈ കഷ്ടപ്പാടില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ ഒരു സര്‍ക്കാര്‍ ജോലി ഹരീഷിനെ സഹായിക്കുമെന്നാണ് സഹോദരന്‍ ധവാന്‍ പറയുന്നത്.

Similar News