തൃപ്തി ദേശായി കസ്റ്റഡിയില്‍

Update: 2018-10-19 04:57 GMT
ന്യൂഡല്‍ഹി: തൃപ്തി ദേശായിയെ പോലിസ് കരുതല്‍ കസ്റ്റഡിയിലെടുത്തതായി റിപോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു.



ക്ഷേത്രത്തിലെത്തുന്ന മോദിയുമായി കൂടികാഴ്ചയ്ക്ക് അവസരം നല്‍കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ വഴിയില്‍ തടയുമെന്നും തൃപതി ദേശായി അഹമ്മദ്‌നഗര്‍ എസ്പിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.