സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നര വയസ്സുകാരന്‍ മരിച്ചു

Update: 2018-09-01 15:57 GMT

ചാവക്കാട്: നിര്‍മ്മാണത്തിലിരിക്കുന്ന വെള്ളം നിറഞ്ഞ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നര വയസ്സുകാരന്‍ മരിച്ചു. അകലാട് റഹ്മത്ത് ഹാളിനടുത്ത് കൊട്ടരപ്പാട്ട് വീട്ടില്‍ ഷിഹാബിന്റെ മകന്‍ ഹംദാനാണ് മരിച്ചത്. ശനിയാഴ്ച എടക്കഴിയൂര്‍ നാലാംകല്ലിലുള്ള ഉമ്മ റംലത്തിന്റെ വീടിനടുത്ത് വെച്ചാണ് സംഭവം. സ്ലാബില്ലാതെ കിടക്കുകയായിരുന്ന ടാങ്കില്‍ മഴവെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കബറടക്കം ഞായര്‍ രാവിലെ നടക്കും.