എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം: രണ്ടു പേര്‍ക്ക് ജാമ്യം

Update: 2018-09-01 15:05 GMT


കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ നവാസ്,സെയ്ഫുദ്ദീന്‍ എന്നിവര്‍ക്ക് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കണം, പാസ്‌പോര്‍ട്ട്, ജാമ്യക്കാരുടെ അസല്‍ ആധാരം പരിശോധനയ്ക്കായി ഹാജരാക്കണം, കോടതിയുടെ അനുമതിയിലാതെ സംസ്ഥാനവും രാജ്യവും വിടരുത് എന്നി വ്യവസ്ഥകളിലാണ് ജാമ്യം.
കേസില്‍ മറ്റു മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ക്കു വേണ്ടി അഡ്വ.ഹാരിസ് അലി ഹാജരായി