ഇന്ധന വിലവര്‍ദ്ധന: എസ്.ഡി.ടി.യു ട്രെയിന്‍തടയല്‍ സമരം 30ന്

Update: 2018-10-27 07:03 GMT

കോഴിക്കോട്: അനുദിനം ഉയരുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെയും തൊഴിലാളി വിരുദ്ധയും ജനദ്രോഹ നടപടികള്‍ക്കെതിരേയും സോഷ്യല്‍ ഡമോക്രറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിടിയു) ഒക്ടോബര്‍ 30 ന് ട്രെയിന്‍ തടയല്‍ സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എ വാസു അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ട്രെയിന്‍ തടയുന്നത്. കോഴിക്കോട് സംസ്ഥാന പ്രസിഡന്റ് എ വാസു, ആലപ്പുഴ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, തിരുവനന്തപുരം സംസ്ഥാന സക്രട്ടറി നിസാമുദ്ധീന്‍ തച്ചേണം ഉദ്ഘാടനം ചെയ്യും.
ക്രൂഡോയില്‍ വില ഉയരുന്നതാണ് ഇന്ധന വിലവര്‍ദ്ധനവിന്‍ കാരണമെന്ന് സര്‍ക്കാര്‍ പറയുന്നത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് ക്രൂഡോയിലിന് ഏറ്റവും ഉയര്‍ന്ന വില 2008 സെപ്തംബറില്‍ ബാരലിന് 148.11 ഡോളര്‍ ആയിരുന്നപ്പോള്‍ 59.88 രൂപാ മാത്രമാണ് പെട്രോളിന് നല്‍ക്കേണ്ടി വന്നിരുന്നുവെങ്കില്‍ 2018ല്‍ ക്രൂഡോയിലിന് 78.18 മാത്രം വിലയുള്ളപ്പോള്‍ പെട്രോളിന് 82.80 രൂപയും ഡീസലിന് 79.38 രൂപയും കൊടുക്കേണ്ടി വരുന്നത് സര്‍ക്കാര്‍ വാദം പൊള്ളയാണെന് തെളിക്കുന്നതാണ്.
പ്രതിവര്‍ഷം ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, 40 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്നും, കാര്‍ഷിക മേഖല അഭിവൃതിപ്പെടുത്തുമെന്നും വാഗ്ദാനം നല്‍കിയ മോദി സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ത്തിക്കരിക്കുമ്പോള്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ഉള്ള തൊഴിലും, അവകാശങ്ങളൂം ഇല്ലാതാക്കി കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി പുതിയ തൊഴില്‍ നിയമം സൃഷ്ടിക്കപ്പെടുക്കയാണ്. നോട്ട് നിരോധനത്തിലൂടെ മാത്രം 2. 24 ലക്ഷം കമ്പനികള്‍ അടച്ചു പൂട്ടി. 90 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കര്‍ഷഷക സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകര്‍ക്കിടയില്‍ പട്ടിണി മരണവും ആത്മഹത്യയും കൂടുന്നു.
ഇത്തരം നിലപാടുകള്‍ തിരുത്തപ്പെടണമെന്നും ഇതിനെതിരെ നിലവിലുള്ള ട്രേഡ് യൂണിയനുകള്‍ മൗനികളാകുമ്പോള്‍ തൊഴിലാളികളെ അവകാശബോധമുള്ളവരാക്കുകയും, സമരസജ്ജരാക്കുകയുമാണ് എസ്ഡിടിയു ലക്ഷ്യം വെയ്ക്കുന്നതെന്നും എ വാസു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നൗഷാദ് മംഗലശ്ശേരി (സംസ്ഥാന ജനറല്‍ സക്രട്ടറി), ഇസ്മയില്‍ കമ്മന (സംസ്ഥാന സ്‌ക്രട്ടറി), കബീര്‍ തിക്കൊടി (ജില്ലാ പ്രസിഡന്റ് കോഴിക്കോട്) എന്നിവരും പങ്കെടുത്തു.

Similar News