ക്വാലാലംപൂര്‍: ഇന്ത്യന്‍ സൂപ്പര്‍ താരം സെയ്ന നെഹ്വാള് മലേസ്യ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലേക്ക് കുതിച്ചു. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ വനിതാതാരമായ പി വി സിന്ധുവിനു ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിതെറ്റി.
ലോക റാങ്കിങില്‍ എട്ടാംസ്ഥാനത്തുള്ള വാശിയേറിയ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ പോണ്‍ടിപ് ബ്യുറാനപ്രാസെര്സുക്കിനെയാണ് സെയ്ന മറികടന്നത്. 58 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 19-21, 21-14, 21-14 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
അവസാന എട്ടു കളികളില്‍ പോണ്ടിപ്പിനെതിരേ സെയ്നയുടെ ഏഴാം ജയമാണിത്. ഇന്നു സെമിയില്‍ ചൈനീസ് തായ്പേയിയുടെ തായ് സു യിങാണ് സെയ്നയുടെ എതിരാളി.
എന്നാല്‍ മറ്റൊരു ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ റച്ചാനോക് ഇന്റാനോണിനോടാണ് സിന്ധു പൊരുതാന്‍ പോലുമാവാതെ കീഴടങ്ങിയത്. സ്കോര്‍: 7-21, 8-21.