വണ്‍ പ്ലസ് വണ്‍ സ്‌നാപ് ഡീലില്‍ റെഡി

Update: 2015-09-12 13:58 GMT
ചൈനീസ് മുബൈല്‍ നിര്‍മാതാക്കളയായ വണ്‍ പ്ലസ് വണ്ണിന്റെ ആദ്യ ഫോണ്‍ വില്‍പ്പനയ്ക്കായി റെഡി. ഓണ്‍ ലൈന്‍ വില്‍പ്പനക്കാരായ സ്‌നാപ് ഡിലുമായും ആമസോമുമായും കരാര്‍ ചെയ്തു. 21998 രൂപയാണ് മുബൈല്‍ ഫോണിന്റെ വില. ആമസോണുമായും സ്‌നാപ് ഡീലുമായും കമ്പനി ടൈ അപ്പ് ഉണ്ടാക്കിയതില്‍ താന്‍ സന്തോഷവാനാണെന്നും കമ്പനി ഇന്ത്യന്‍ മാനേജര്‍ വികാസ് അഗ്രവാള്‍ പറഞ്ഞു.

[caption id="attachment_5744" data-align="aligncenter" data-width="550"]
ചൈനീസ് കമ്പനിയായ വണ്‍ ടച്ച് വണ്‍ പുറത്തിറക്കിയ ആദ്യ മുബൈല്‍ ഫോണ്‍ [/caption]

ഇത് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് കൂടുതല്‍  ഉപയോഗപ്രദമാവുമെന്നും അദ്ദേഹം പറഞ്ഞു. 250,000 ഫോണുകള്‍ വിറ്റയിക്കാനായത് കമ്പനിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ടെന്നും ഈ വര്‍ഷത്തെ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെട്ട ഫേണ്‍ എന്ന നിലയില്‍ നേട്ടം കൈവരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 1080*1920 പിക്‌സല്‍ റസലൂഷ്യനോട് കൂടിയ 5.5 ഇന്‍ജ് ഡിസ്‌പ്ലേയുമാണ്. ആന്‍ഡ്രോയിഡിന്റെ 5.0 ലോലിപ്പോപ്പ്, സിയാനോജന്‍ 12, വണ്‍ പ്ലസിന്റെ തന്നെ ഓഎസ് ആയ ഒക്‌സിജനും ഇതില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. 13 മെഗാ പിക്‌സള്‍ കാമറയും 3100 എംഎച്ച് ബാറ്റരിയും ഇതിന്റെ പ്രത്യേകതയാണ്.

Similar News