അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനകത്ത് പൂജാരിമാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

Update: 2018-10-04 05:54 GMT
ധാതിയ: മധ്യപ്രദേശിലെ ധാതിയയില്‍ ക്ഷേത്രത്തിനകത്ത് വച്ച് അഞ്ച് വയസുകാരിയെ പൂജാരിമാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി.സംഭവത്തില്‍ രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നിവരെ പോക്‌സോ
വകുപ്പുകള്‍ അടക്കം ചുമത്തി അറസ്റ്റ് ചെയ്തു.



മധുര വിഭവം നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ ക്ഷേത്രത്തിനകത്തേക്ക് വിളിച്ച ശേഷം ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് സംഭവം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയ ശേഷം ഇവര്‍ കുഞ്ഞിനെ വീടിനു മുന്നില്‍ കൊണ്ടുവിടുകയായിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടെന്ന് മനസിലാക്കിയ അമ്മ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും പരാതി നല്‍കുകയുമായിരുന്നു.വിശദമായ അന്വേഷണം നടത്തുകയാണെന്ന് ധാതിയ എസ്പി മായങ്ക് ആവാസ്ഥി പറഞ്ഞു.