ജെല്ലിക്കെട്ട്; കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി

Update: 2016-01-11 07:27 GMT


[related]

ന്യൂഡല്‍ഹി:തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധനം നീക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി. കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് എന്നീ സംഘടനകള്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഹരജിയില്‍ നാളെ വാദം കേള്‍ക്കും. നാലു വര്‍ഷം നീണ്ട നിരോധനം ഈ മാസം എട്ടിന് കേന്ദ്രമാണ് നീക്കിയത്. തമിഴ്‌നാട്ടിലെ പൊങ്കല്‍ ഉല്‍സവങ്ങളുടെ ഭാഗമായി നടത്തുന്ന കാളമല്‍സരമാണ് ജെല്ലിക്കെട്ട്. കാളയെ മല്‍സരത്തിന്റെ പേരില്‍ മൃഗീയമായി പീഡിപ്പിക്കുന്ന എന്നതിന്റെ അടിസ്ഥാനത്തില്‍ 2011ല്‍ യുപിഎ സര്‍ക്കാരാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. മഹാരാഷ്ട്ര, കര്‍ണ്ണാടക, പഞ്ചാബ്,ഹരിയാന, കേരള എന്നിവടങ്ങളിലും ആഘോഷങ്ങളുടെ പേരില്‍ കാളപൂട്ട് മല്‍സരം നടത്താറുണ്ട്.
Tags:    

Similar News