Update: 2016-01-09 04:18 GMT
കൊച്ചി: ബാര്‍കോഴ കേസില്‍ മന്ത്രി കെ ബാബുവിനെതിരേ കേസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിജിലന്‍സാണെന്ന് മന്ത്രി രമേശ് ചെന്നിത്തല.
പ്രാഥമിക അന്വേഷണത്തില്‍ കുറ്റം ചെയ്തുവെന്ന് വ്യക്തമായാല്‍ മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യൂ. അന്വേഷണ കാര്യങ്ങളില്‍ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെടാറില്ലെന്നും ഹൈക്കോടതിയുടെ പരാമര്‍ശങ്ങളോടുള്ള നിലപാട് വിജിലന്‍സ് തന്നെ കോടതിയില്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യനയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യാതൊരു മാറ്റവും വരുത്തുകയില്ല. തിരുന്നല്‍വേലി ബസ്സപകടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെ രക്ഷാപ്രവര്‍ത്തന ചുമതല ഏല്‍പ്പിച്ചു. ചികില്‍സാ സഹായത്തിന് കൂടുതല്‍ മെഡിക്കല്‍ സംഘത്തെ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News