Update: 2016-01-08 04:43 GMT
കോഴിക്കോട്: സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ വലിയതോതില്‍ അവഗണന നേരിടുന്നുെണ്ട ന്നും അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരുമെന്നും പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി. സാമൂഹികനീതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഭിന്നലിംഗ സൗഹൃദകേരളം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സാമൂഹികനീതി വകുപ്പ് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ വകുപ്പു മന്ത്രി ഡോ. എം കെ മുനീറിന്റെ പരിശ്രമങ്ങളാണെന്നും മന്ത്രി പറഞ്ഞു. സെമിനാറില്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ ഡര്‍ സംഘടനയായ സംഗമയുടെ പ്രതിനിധി രാജേഷ് മാധവ് വിഷയാവതരണം നടത്തി. ഭിന്നലിംഗക്കാര്‍ക്കെതിരായ അസമത്വങ്ങളും അതിക്രമങ്ങളും കൂടിവരികയാണെന്നും അവരെ സമൂഹത്തില്‍ തുല്യരായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി ആര്‍സി ഡയറക്ടര്‍ ഡോ. റോഷ ന്‍ ബിജ്‌ലി സെമിനാര്‍ നിയന്ത്രിച്ചു. കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ംെബര്‍ ടി ടി ഇസ്മായില്‍, സിവിക് ചന്ദ്രന്‍, കാവ്യ സംസാരിച്ചു. സാമൂഹികസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി പി അഷ്‌റഫ് സംസാരിച്ചു.

Similar News