Update: 2018-02-03 03:36 GMT
വടകര: നഗരസഭ ജെടി റോഡില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റീസ് സെന്റര്‍(എംആര്‍എഫ്)നെതിരെ പൗരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് എസ്ഡ്പിഐ വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് സമരപന്തലിലെത്തി സത്യാഗ്രഹത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു. തുടര്‍ന്ന് സമരപന്തലില്‍ നടന്ന പരിപാടി എസ്ഡിപിഐ മണ്ഡലം ജോയിന്റ് സെക്രട്ടറി സവാദ് വടകര ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ മുനിസിപല്‍ പ്രസിഡണ്ട് സിദ്ധീഖ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെവിപി ഷാജഹാന്‍, കമ്മിറ്റിയംഗങ്ങളായ കെ പി മഷ്ഹൂദ്, സിവി നൗഫല്‍, എംവി റിയാസ്, പിഎസ് ഹഖീം സംസാരിച്ചു.

Similar News