ഫഌറ്റ് നിര്‍മാണത്തിനുള്ള സൗകര്യം നഗരസഭ ഒരുക്കും

Update: 2017-12-05 04:12 GMT
ചിറ്റൂര്‍: ലൈഫ്മിഷന്‍ പദ്ധതി പ്രകാരം തത്തമംഗലം വെള്ളപ്പനയില്‍ നിര്‍മിക്കുന്ന ഫഌറ്റിനാവശ്യമായ അടിസ്ഥാന സൗകര്യം നരസഭ ഒരുക്കും. ഇന്നലെ ചേര്‍ന്ന അടിയന്തര കൗണ്‍സിലിലാണ് തീരുമാനം.
വെള്ളപ്പന കോളനിയില്‍ ലൈഫ് പദ്ധതി പ്രകാരം 66 കുടുംബങ്ങള്‍ക്ക് ഫഌറ്റ് നിര്‍മിച്ചു നല്‍കുന്നതിനായി സ്ഥലം കണ്ടെത്തി ജില്ലാ തല ഉദ്ഘാടനവും നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ലൈഫിന്റെ എന്‍ജിനിയര്‍ പരിശോധന നടത്തിയിരുന്നു. കുടിവെള്ളം, വൈദ്യുതി, റോഡ്, മാലിന്യ സംസ്‌ക്കരണം എന്നിവ നഗരസഭ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കത്തും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ചേര്‍ന്ന അടിയന്തര കൗണ്‍സിലിലാണ് വെള്ളപ്പനയിലെ സ്വച്ച് ഭാരത് പദ്ധതി പ്രകാരം നിര്‍മിച്ച ശൗചാലയം നിലനിര്‍ത്തി 50.6 സെന്റ് സ്ഥലത്ത് ഫഌറ്റ് നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. വെള്ളപ്പനയി ല്‍ വീട് നല്‍കുമെന്ന് ഉറപ്പ് നല്‍കിയാണ് ഇവിടെ താമസിച്ചിരുന്ന 14 കടുംബങ്ങളെ ഒഴിപ്പിച്ചത്.
ലൈഫ് മിഷന്‍ ആവശ്യപ്പെടുന്ന ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നല്‍കി ഭവനസമുച്ചയ നിര്‍മാണം എത്രയും വേഗം നടപ്പിലാക്കണമെന്ന് കെ മധു പറഞ്ഞു. ജില്ലാതല ഉദ്ഘാടനം നടത്തുകയും പിന്നിട് നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍മാണം ദീര്‍ഘിപ്പിക്കുന്നത് ശരിയല്ലെന്നും കൗണ്‍സിലില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മാലിന്യ സംസ്‌ക്കരണത്തില്‍ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നരസഭയ്ക്ക് മാലിന്യ നിര്‍മാര്‍ജനം നടത്താന്‍ പറ്റില്ലെന്ന വാദം ഉന്നയിക്കുന്നത് ശരിയലെന്ന് കൗണ്‍സിലര്‍ കെ സി പ്രീത് പറഞ്ഞു. ലൈഫ് പദ്ധതിക്കുവേണ്ട സൗകര്യമെരുക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചു.
പദ്ധതിക്ക് വേണ്ട സഹായം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കത്തുനല്‍കിയത് ചെയര്‍മാനും കൗ ണ്‍സിലര്‍മാരും അറിയുന്നതിനു മുന്‍പു തന്നെ പദ്ധതി നിര്‍ത്തലാക്കിയെന്ന രൂപത്തില്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വാര്‍ത്ത നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എ കണ്ണന്‍കുട്ടി പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ എ ഷീബ, രത്‌നാമണി, മുകേഷ്, സ്വാമിനാഥന്‍ സംസാരിച്ചു.

Similar News