Update: 2015-12-15 03:06 GMT
ശീതകാല സമ്മേളനം: ജെയ്റ്റ്‌ലിക്ക് ആശങ്ക
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സുഗമമമായി തുടരുന്ന കാര്യം ആശങ്കയിലാണെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ജിഎസ്ടി അടക്കമുള്ള ചരിത്ര പ്രധാനമായ ഭേദഗതി ബില്ലുകള്‍ നടപ്പാക്കാന്‍ സമ്മേൡക്കുന്ന സഭ അകാരണമായി തടസ്സപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ പരമോന്നത സ്ഥാപനമായ പാര്‍ലമെന്റിലെ അംഗമാവുന്നതിനേക്കാള്‍ അനുഗ്രഹവും ഉത്തരവാദിത്തവും മറ്റൊന്നിനില്ലെന്നും മുമ്പ് നെഹ്‌റു നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ച് കോ ണ്‍ഗ്രസ് അംഗങ്ങളുടെ സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചു.

Similar News