Update: 2017-11-13 04:04 GMT
 

അങ്ങാടിപ്പുറം(മലപ്പുറം): പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് സമാപിച്ച സംസ്ഥാന സബ്ജൂനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആ ണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും ചാംപ്യന്‍മാരായി. ആണ്‍ വിഭാഗം ഫൈനലില്‍ കോഴിക്കോടിനെ 18-5ന് തകര്‍ത്താണ് തിരുവനന്തപുരം കിരീടം ചൂടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തെ 20-13ന് തോല്‍പിച്ച് കോഴിക്കോട് വിജയം സ്വന്തമാക്കി. ഇരുവിഭാഗങ്ങളിലും ആതിഥേയരായ മലപ്പുറവും കോട്ടയവും മൂന്നാം സ്ഥാനം പങ്കിട്ടു. നബീല്‍ നസീര്‍ (തിരുവനന്തപുരം), മീനാക്ഷി അജിത് എന്നവരെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.സമാപന സമ്മേളനം പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ ഡോ. ജേക്കബ് കൂത്തൂര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി കെ റഷീദലി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ യു രവി, കേരള നെറ്റ്‌ബോള്‍ അസോസിയേഷന്‍ മത്സര വിഭാഗം ഡയറക്ടര്‍ എസ് നജ്മുദ്ദീന്‍, പ്രോഗ്രാം കണ്‍വീനര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, ജനറല്‍ കണ്‍വീനര്‍ കെ എസ് സിബി, അസോ. ജില്ലാ സെക്രട്ടറി ജലാല്‍ താപ്പി സംസാരിച്ചു.

Similar News