Update: 2017-11-11 03:01 GMT
ഖത്തര്‍: ശൂറാ കൗണ്‍സിലില്‍ നാലു സ്ത്രീകളും

ദോഹ: ഖത്തറിലെ പരമോന്നത ശൂറാ കൗണ്‍സിലിലേക്ക് നാലു സ്ത്രീകളടക്കം 28 പുതിയ അംഗങ്ങളെ കൂടി നിയമിച്ചതായി ഭരണകൂടം അറിയിച്ചു. നിയമനിര്‍മാണം, നയരൂപീകരണം, ബജറ്റ് തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന സുപ്രധാന സമിതികളിലും നാലു വനിതാ പ്രതിനിധികളുടെ സാന്നിധ്യമുണ്ടാവുമെന്നു ഖത്തര്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഹിന്ദ് അബ്ദുര്‍റഹ്മാന്‍ അല്‍ മുഫ്ത, ഹെസ്സ സുല്‍ത്താന അല്‍ ജാബിര്‍, റീന അല്‍ ജാബിര്‍, ആയിശ യൂസുഫ് അല്‍ മന്നായി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഉപരോധം നിലനില്‍ക്കുന്നതിനിടെയാണ് ഖത്തര്‍ അമീറിന്റെ പുതിയ തീരുമാനം. തൊഴില്‍നിയമത്തിലും താമസക്കരാറിലും ഖത്തര്‍ കാര്യമായ മാറ്റം വരുത്തിയിരുന്നു.

Similar News