ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസം തുടങ്ങി

Update: 2017-11-08 03:02 GMT
 

ഷില്ലോങ്: ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസം മേഘാലയ ഉംറോളി കന്റോണ്‍മെന്റിലെ ജോയന്റ് വാര്‍ ഫേര്‍ സെന്ററില്‍ ആരംഭിച്ചു. ഏഴാമത് സംയുക്ത നാവികാഭ്യാസമാണ് തുടങ്ങിയത്. ഇന്ത്യയിലും ബംഗ്ലാദേശിലും മാറിമാറിയാണ് എല്ലാ വര്‍ഷവും അഭ്യാസം നടക്കുന്നത്. അഭ്യാസം ഒരാഴ്ച നീണ്ടുനില്‍ക്കും. ഭീകരാക്രമണ ഭീഷണി വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇരു സേനകള്‍ക്കുമിടയില്‍ ക്രിയാത്മക ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുക എന്നതാണ് സംയുക്ത സൈനികാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. സംപ്രീതി എന്ന് പേരിട്ട അഭ്യാസം ലഫ്. ജനറല്‍ എ എസ് ബേദി ഉദ്ഘാടനം ചെയ്തു. ബംഗ്ലാദേശില്‍ നിന്ന് 14 ഓഫിസര്‍മാരും ഇന്ത്യയില്‍ നിന്നുള്ള 20 ഓഫിസര്‍മാരുമാണ് പങ്കെടുക്കുന്നത്.

 

Similar News