Update: 2017-06-29 02:00 GMT
ജുനൈദിന്റെ കൊലപാതകത്തിനെതിരേ നഗരങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ

ന്യൂഡല്‍ഹി: ജുനൈദിന്റെ കൊലപാതകത്തിനെതിരേ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഇനിയൊരു ജുനൈദ് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധ സമരം. ജുനൈദിന്റെ കൊലപാതകത്തെയും സമാനമായ ആക്രമണങ്ങളെയും സൂചിപ്പിച്ച് “ഇത് എന്റെ പേരിലല്ല’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ പ്രകടനത്തിനെത്തിയത്. ഡല്‍ഹിയില്‍ ജന്തര്‍ മന്ദറിലായിരുന്നു പ്രക്ഷോഭം. ഡല്‍ഹിക്കു പുറമേ മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സമരങ്ങളിലും പ്രതിഷേധക്കാര്‍ ഒത്തുകൂടി. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിലൂടെയായിരുന്നു സമരം സംഘടിപ്പിച്ചത്. വിവിധ നഗരങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

Similar News