Update: 2017-06-06 03:34 GMT
അമേരിക്കയെ കുറ്റപ്പെടുത്തി ഇറാന്‍

തെഹ്‌റാന്‍: തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്‌റയ്ന്‍ എന്നീ അറബ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിനു പിന്നില്‍ യുഎസ് ആണെന്ന് ഇറാന്‍. അടുത്തിടെ റിയാദ് സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇതിന് പദ്ധതി തയ്യാറാക്കിയതെന്നും ഇറാന്‍ ആരോപിച്ചു. ട്രംപ് റിയാദില്‍ പങ്കെടുത്ത അര്‍ദ നൃത്തത്തിന്റെ പ്രഥമ ഫലമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും ഇറാന്‍ പ്രസിഡന്റ് റൂഹാനിയുടെ കാര്യാലയത്തിലെ ഉപമേധാവി അബൂതാലിബി ട്വിറ്ററില്‍ കുറിച്ചു. റിയാദ് സന്ദര്‍ശനവേളയില്‍ സൗദിയിലെ പരമ്പരാഗത നൃത്തമായ അര്‍ദയില്‍ പങ്കെടുത്ത ട്രംപ് മുസ്്‌ലിം രാജ്യങ്ങളോട് തീവ്രവാദത്തിനെതിരേ ഒന്നിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു.

Similar News