Update: 2017-06-02 03:49 GMT
കന്നുകാലി വില്‍പന തടയാനുള്ള നീക്കം അംഗീകരിക്കില്ല : ക്ഷീരവികസനമന്ത്രി

തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നതു തടയുന്ന ഒരുനീക്കത്തെയും അംഗീകരിക്കാനാവില്ലെന്ന് ക്ഷീരവികസന മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ഏതു പ്രതിസന്ധിയുണ്ടായാലും ക്ഷീരകര്‍ഷകരെ സഹായിക്കുന്ന നടപടിയാവും സര്‍ക്കാരിന്റെ പക്ഷത്തുനിന്നുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.   ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.     പശുവിനെ വളര്‍ത്തിയാല്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന ഭയം സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കുണ്ടെന്നും ഈ ആശങ്ക ഉടന്‍ പരിഹരിക്കപ്പെടണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  പശുവിന്റേതായി സംസ്ഥാനത്തുയര്‍ന്നിട്ടുള്ള പ്രശ്‌നം കാര്‍ഷിക പ്രശ്‌നമാണ്. മതവികാരത്തിന്റെ പ്രശ്‌നമല്ല. ക്ഷീരകര്‍ഷകരെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്താന്‍ നമുക്ക് സാധിക്കണമെന്നും ചടങ്ങില്‍ സംസാരിച്ച മന്ത്രി പറഞ്ഞു.

Similar News