സിബിഎസ്ഇ 12ാം ക്ലാസ് ഫലം ഇന്ന്

Update: 2017-05-28 03:04 GMT
 

ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ 12ാം ക്ലാസ് പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും. ഫലം 01124300699 (+9111 24300699 ഇന്ത്യക്കു പുറത്തുള്ളവര്‍ക്ക്), 011 28127030 (+9111 28127030 ഇന്ത്യക്കു പുറത്തുള്ളവര്‍ക്ക്) എന്നീ നമ്പറുകളിലും

www.results.nic.in, www.cbseresults.nic.in, www.cbse.nic.in

എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. അനിശ്ചിതത്വത്തിനൊടുവിലാണ് ഫലപ്രഖ്യാപനം നടക്കുന്നത്. ഇപ്പോഴത്തെ മോഡറേഷന്‍ സംവിധാനം തുടരണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവാണ് ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയത്. 11 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ എഴുതിയത്. പത്താം ക്ലാസ് പരീക്ഷാഫലം അടുത്ത മാസം 2നു പ്രഖ്യാപിക്കും.

Similar News